ന്യൂഡല്‍ഹി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.
''വയനാട് ഉണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. ദുഖിതരായ കുടുംബാംഗങ്ങളുടെ വിഷമത്തില്‍ ഞാനും പങ്കുചേരുകയാണ്. ദുരന്തത്തില്‍ അകപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും രക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു,'' വിദേശകാര്യമന്ത്രി എക്സില്‍ കുറിച്ചു.
ദുരന്ത വിവരം അറിഞ്ഞ് പ്രധാനമന്ത്രി വിളിച്ചിരുന്നതായും എല്ലാവിധ സഹായവും ഉറപ്പ് നല്‍കിയതായും അദേഹം പറഞ്ഞു.
എന്‍ഡിആര്‍എഫിന്റെ 60 അംഗ ടീം വയനാട്ടിലുണ്ട്. ഫയര്‍ഫോഴ്‌സില്‍ നിന്നും 329 അംഗങ്ങളെ രക്ഷാദൗത്യത്തിന് നിയോഗിച്ചു. ഉത്തര മേഖല ഐജി, ഡിഐജി എന്നിവരും ദുരന്തമുഖത്ത് ക്യാമ്പ് ചെയ്യുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.