'കേരളത്തില്‍ എയിംസ് പരിഗണനയില്‍'; രാജ്യസഭയില്‍ ജെ.പി നഡ്ഡ

'കേരളത്തില്‍ എയിംസ് പരിഗണനയില്‍'; രാജ്യസഭയില്‍ ജെ.പി നഡ്ഡ

ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര മന്ത്രി ജെ.പി നഡ്ഡ അറിയിച്ചു.

കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാല്‍ എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് എയിംസ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതില്‍ ഒരു സംസ്ഥാനമാണെന്നും ജെ.പി നഡ്ഡ പറഞ്ഞത്.

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നിന്നുള്ള എംപിമാര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബഹളം വെച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പ് നല്‍കാന്‍ കഴിഞ്ഞ ദിവസം നഡ്ഡ തയാറായിരുന്നില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.