കുവൈറ്റ് സിറ്റി: കോഴിക്കോടും വയനാട്ടിലും ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മകൾക്കു മുമ്പിൽ എസ് എം സി എ കുവൈറ്റ് ആദരാജ്ഞലികൾ അർപ്പിച്ചു. പ്രീയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുന്നവരുടെ ദുഖത്തിൽ കുവൈറ്റിലെ മുഴുവൻ എസ് എം സി എ അംഗങ്ങളും പങ്കു ചേരുന്നതായി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
ദുരന്ത മേഘലയെ പുനരധിവസിപ്പിക്കുന്നതിനായി "പ്രത്യാശ " എന്ന പേരിൽ ഒരു പുനരധിവാസ പദ്ധതിക്ക് എസ്എംസിഎ സെൻട്രൽ മാനേജിംഗ് കമ്മിറ്റി പദ്ധതിയിട്ടതായി പ്രസിഡൻ്റ് ഡെന്നി കാഞ്ഞൂപ്പറമ്പിൽ അറിയിച്ചു.
എസ്എംസിഎ വൈസ് പ്രസിഡൻ്റ് ബിജു എണ്ണംപ്രയിൽ, ഏരിയാ കൺവീനർമാരായ സിജോ മാത്യു, ജോബ് ആൻറണി, ജോബി വർഗ്ഗീസ്, ഫ്രാൻസീസ് പോൾ, എന്നിവർ പ്രസംഗിച്ചു. ആക്ടിംഗ് സെക്രട്ടറി തോമസ് കറുകക്കളം സ്വാഗതവും, ട്രഷറർ ഫ്രാൻസീസ് പോൾ നന്ദിയും പറഞ്ഞു.