ഉത്തർപ്രദേശ്: കിസാന്‍ പഞ്ചായത്തില്‍ പങ്കെടുക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയുടെ ജയ് ജവാന്‍, ജയ് കിസാന്‍ ക്യാംപയിനിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധി കര്‍ഷകരുടെ പഞ്ചായത്തില്‍ പങ്കെടുക്കുക. ബുധനാഴ്ച ചില്‍ഖാനയിലായിരിക്കും പ്രിയങ്ക പങ്കെടുക്കുക.
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് ആരംഭിച്ച രാഷ്ട്രീയ പ്രചാരണ ജാഥയുടെ ഭാഗമായി നടത്തുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. മുസഫര്‍ നഗര്‍, സഹറന്‍പൂര്‍, ഷാംലി, ബാഘ്പത്, മീററ്റ് തുടങ്ങി 27 ജില്ലകളിലായാണ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. കര്‍ഷകരുടെ അഞ്ചാം വട്ട മഹാപഞ്ചായത്തിന് ഷാംലി ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ മഹാ പഞ്ചായത്ത് നടത്തുമെന്നാണ് അറിയിച്ചത്.