നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു; കൊച്ചി കപ്പല്‍ ശാലയില്‍ എന്‍ഐഐ പരിശോധന

നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു;  കൊച്ചി കപ്പല്‍ ശാലയില്‍ എന്‍ഐഐ പരിശോധന

കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ പരിശോധന. കപ്പല്‍ ശാലയിലെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന സൂചനയെ തുടര്‍ന്നാണ് നടപടി.

ഹൈദരാബാദ് എന്‍ഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ജീവനക്കാരനില്‍ നിന്നും ചോര്‍ന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

2023 മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ പത്ത് വരെയുള്ള കാലയളവില്‍ എയ്ജല്‍ പായല്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലേക്ക് പ്രതിരോധ കപ്പലുകളുടെ അകത്തെ ദൃശ്യങ്ങള്‍ അടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് കപ്പല്‍ശാലയിലെ കരാര്‍ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെ 2023 ഡിസംബറില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.