മുംബൈ-അഹമ്മദബാദ് ഹൈസ്പീഡ് റെയില്‍ കോറിഡോര്‍: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

മുംബൈ-അഹമ്മദബാദ് ഹൈസ്പീഡ് റെയില്‍ കോറിഡോര്‍: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

മുംബൈ: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബൈ-അഹമ്മദബാദ് ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ യാഥാര്‍ഥ്യത്തിലേക്ക്. ജപ്പാനുമായി സഹകരിച്ച് നിര്‍മിക്കുന്ന 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബുള്ളറ്റ് ട്രെയിന്‍ യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും രാജ്യത്തെ പ്രധാന വാണിജ്യ ഇടനാഴികള്‍ക്കിടയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

മാത്രമല്ല മുംബൈയില്‍ നിന്ന് അഹമ്മദബാദിലേക്കുള്ള യാത്ര വെറും രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും. 2027 ഓഗസ്റ്റില്‍ സൂറത്തിനും വാപിക്കും ഇടയിലുള്ള 100 കിലോമീറ്റര്‍ ഭാഗത്ത് ആദ്യ ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം. 2029 ആകുമ്പോഴേക്കും മുഴുവന്‍ കോറിഡോറും പ്രവര്‍ത്തനക്ഷമമാകും. ഇതുവരെ പദ്ധതി വന്‍ പുരോഗതി നേടിയതായാണ് വിലയിരുത്തല്‍. 320 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വിയഡക്ട് (ഉയരം കൂട്ടിയുള്ള പാത) നിര്‍മാണം പൂര്‍ത്തിയായി. ഭൂമി ഏറ്റെടുക്കല്‍, തുരങ്ക നിര്‍മാണം, സ്റ്റേഷന്‍ നിര്‍മാണം, വൈദ്യുതീകരണം എന്നിവയെല്ലാം ഒരേ സമയം പുരോഗമിക്കുകയാണ്.

ജപ്പാന്റെ അത്യാധുനിക ഷിന്‍കാന്‍സന്‍ സാങ്കേതിക വിദ്യയാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ ഉപയോഗിക്കുന്നത്. പുതിയ ട്രെയിന്‍ ഡിസൈനില്‍ മെച്ചപ്പെട്ട ഏറോഡൈനാമിക്‌സ്, മികച്ച കാബിനുകള്‍, യാത്രാ ശേഷി, മികച്ച ബ്രേക്കിങ്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ 320 കിലോമീറ്റര്‍ വേഗതയിലുള്ള ട്രാക്ക്, സിഗ്‌നലിങ് നിലവാരങ്ങളുമായി മികച്ച രീതിയില്‍ യോജിച്ചതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.