പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ പ്രവര്‍ത്തിക്കില്ല

 പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍) ഓഗസ്റ്റ് 29 മുതല്‍ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സൈറ്റ് ടെക്‌നിക്കല്‍ മെയിന്റനന്‍സിന്റെ ഭാഗമായാണ് നടപടി.

ഓഗസ്റ്റ് 29 രാത്രി എട്ട് മുതല്‍ സെപ്റ്റംബര്‍ രണ്ട് രാവിലെ ആറ് വരെയാണ് നിയന്ത്രണം. പുതിയ അപ്പോയിന്റ്മെന്റുകളൊന്നും ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും നേരത്തെ ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റുകള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് സൈറ്റ് പ്രവര്‍ത്തന രഹിതമാക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.