ന്യൂഡല്‍ഹി: ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ച നിയമസഭ തിരഞ്ഞെടുപ്പ് മാറ്റി. വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു. ഒക്ടോബര്‍ ഒന്നിന് നടക്കേണ്ട വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിലേക്കാണ് മാറ്റിയത്. ഇതോടൊപ്പം ജമ്മു കാശ്മീരിലെയും ഹരിനായയിലെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലില്‍ നിന്ന് ഒക്ടോബര്‍ എട്ടിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി.
ഗുരു ജംഭേശ്വരന്റെ സ്മരണാര്‍ഥം നടത്തുന്ന അസോജ് അമാവാസി ആഘോഷത്തില്‍ പങ്കെടുക്കുന്ന ബിഷ്‌ണോയി സമുദായത്തിന്റെ വോട്ടവകാശത്തെയും പാരമ്പര്യത്തെയും മാനിക്കാനാണ് തീരുമാനമെന്ന് കമ്മീഷന്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നാം തിയതിക്ക് മുന്‍പും പിന്‍പും അവധി ദിനങ്ങള്‍ വരുന്നുണ്ടെന്നും ഇത് പോളിങ് ശതമാനത്തെ ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാണിച്ച് ബിജെപിയുടെ ഹരിയാന ഘടകം അധ്യക്ഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഹരിയാനയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.
ജമ്മു കാശ്മീരില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 18 ന് നടക്കും. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25, അവസാനഘട്ടം ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ നടക്കും.