എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരായ ആരോപണം; മുഖ്യമന്ത്രി ഡിജിപിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

 എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരായ ആരോപണം; മുഖ്യമന്ത്രി ഡിജിപിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ പി.വി അന്‍വര്‍ നടത്തിയ ആരോപണങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.

ആരോപണങ്ങളില്‍ വിശദീകരണം എന്ന നിലയ്ക്കാണ് മുഖ്യമന്ത്രി ഡിജിപി ഷേയ്ഖ് ദര്‍വേശ് സാഹിബിനോട് റിപ്പോര്‍ട്ട് തേടിയത്.അന്‍വറിന്റെ ആരോപണങ്ങള്‍ പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം തീര്‍ത്തു എന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ മുഖം സംരക്ഷിക്കാനുള്ള ഇടപെടലിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയത്.

റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഡിജിപിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.