ഓണാഘോഷത്തിനിടെ തീറ്റ മത്സരത്തില്‍ പങ്കെടുത്ത അമ്പതുകാരന്‍ ഇഡലി തൊണ്ടയില്‍ കുടുങ്ങി മരിച്ചു

ഓണാഘോഷത്തിനിടെ തീറ്റ മത്സരത്തില്‍ പങ്കെടുത്ത അമ്പതുകാരന്‍ ഇഡലി തൊണ്ടയില്‍ കുടുങ്ങി മരിച്ചു

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കഞ്ചിക്കോട് നടന്ന തീറ്റ മത്സരത്തില്‍ ഇഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ത്ഥി മരിച്ചു. കഞ്ചിക്കോട് പുതുശേരി ആലാമരം ബി. സുരേഷ് (50) ആണ് മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറാണ്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീടിന് സമീപം സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. ഇഡലി തീറ്റ മത്സരത്തിനിടെ സുരേഷിന് ശ്വസ തടസമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വാളയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.