കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

 കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മൂന്ന് സ്ത്രീകള്‍ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ(69), ഏയ്ഞ്ചല്‍(30), ആലീസ് തോമസ്(63) എന്നിവരാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.

കല്യാണ ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇവര്‍ എത്തിയത്. നാട്ടിലേക്ക് തിരിച്ചു പോരുന്നതിനിടെ ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ഓവര്‍ബ്രിഡ്ജ് ഉപയോഗിക്കാതെ ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കൊയമ്പത്തൂര്‍- ഹിസാര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസാണ് ഇവരെ ഇടിച്ചത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.