ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ രോഗിയുടെ കയ്യേറ്റം. ശസ്ത്രക്രിയ അത്യാഹിത വിഭാഗം ഹൗസ് സര്‍ജന്‍ ഡോ. അഞ്ജലിക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജുവാണ് ഡോക്ടറെ മര്‍ദിച്ചത്.
നെറ്റിയില്‍ തുന്നലിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. രോഗി മദ്യലഹരിയിലായിരുന്നുവെന്നും ഇയാള്‍ തന്റെ കൈ പിടിച്ചുതിരിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു. നെറ്റിയില്‍ മുറിവുമായാണ് ഷൈജു ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുമാറ്റി. ബഹളത്തിനിടെ കടന്നുകളഞ്ഞ ഷൈജുവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.