മുംബൈ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണിയുമായി ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ. രാഹുല്‍ ഗാന്ധിയുടെ നാവരിഞ്ഞാല്‍ 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബുല്‍ധാന എംഎല്‍എ സഞ്ജയ് ഗെയ്ക്ക് വാദ്.
വാര്‍ത്താ സമ്മേളനം വിളിച്ചാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഇയാള്‍ ക്വട്ടേഷന്‍ ഭീഷണി മുഴക്കിയത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടത്തിയ പ്രസ്താവനയാണ് ശിവസേന എംഎല്‍എ പ്രകോപിപ്പിച്ചത്.
മഹാരാഷ്ട്രയിലും രാജ്യം മുഴുവനും സംവരണത്തിന് വേണ്ടിയുള്ള മുറവിളികള്‍ ഉയരുമ്പോഴാണ് രാഹുല്‍ ഗാന്ധി സംവരണം തന്നെ അവസാനിപ്പിക്കുമെന്ന് പറയുന്നതെന്നാണ് സഞ്ജയ് ഗെയ്ക്ക് വാദിന്റെ ആരോപണം.
അടുത്തിടെ നടത്തിയ അമേരിക്കന്‍ പര്യടനത്തിലായിരുന്നു രാഹുല്‍ ഗാന്ധി സംവരണത്തെപ്പറ്റി സംസാരിച്ചത്. ഇന്ത്യ നീതി നിറഞ്ഞ രാജ്യമാകുമ്പോള്‍ മാത്രമേ സംവരണം റദ്ദാക്കാന്‍ പറ്റൂവെന്നായിരുന്നു ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തോട് രാഹുല്‍ പ്രതികരിച്ചത്. നിലവില്‍ ഇന്ത്യയിലെ അവസ്ഥ ഇതല്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.