മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ എം പോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ദുബായില്‍ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക്‌രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടി എത്തിയത്. പനിയും തൊലിപ്പുറത്ത് ചിക്കന്‍പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കുകയായിരുന്നു.