കോഴിക്കോട്: ജിദ്ദയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദാക്കിയതിനെ തുടര്‍ന്ന് കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. പകരം വിമാനം ഏര്‍പ്പെടുത്തിയിട്ടെന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നു. പണം ഉടന്‍ മടക്കി നല്‍കണമെന്ന ആവശ്യവും സ്‌പൈസ് ജെറ്റ് എയര്‍വേയ്‌സ് അംഗീകരിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
പലതവണ സമയം മാറ്റിയ ശേഷമാണ് ഇന്ന് പുലര്‍ച്ച പോകുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പണം തിരികെ നല്‍കാന്‍ 20 ദിവസം വരെ വേണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായി.