തമിഴ്‌നാട്ടില്‍ പടക്ക നിർമ്മാണ ശാലയിൽ തീപിടുത്തം; എട്ട് മരണം

തമിഴ്‌നാട്ടില്‍ പടക്ക നിർമ്മാണ ശാലയിൽ തീപിടുത്തം; എട്ട് മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്ക നിർമ്മാണ ശാലയിൽ തീപിടുത്തം. എട്ടു പേര്‍ അപകടത്തില്‍ മരിച്ചു. വിരുദുനഗറിലെ പടക്ക ഫാക്ടറിയിലാണ് തീ പിടുത്തം ഉണ്ടായത്. ഫാക്ടറി സ്ഥിതി ചെയ്യുന്നത് സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ്.

14 ലധികം പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.