തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയെന്ന് കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. രാഷ്ട്രീയകാര്യ സമിതി അംഗമായ കെ.സി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ എന്നിവരാണ് കെപിസിസി സമിതിയില്‍ ഉള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലുണ്ടായ തോല്‍വിയില്‍ സംഘടനാ വീഴ്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വോട്ട് ചേര്‍ക്കുന്നതില്‍ പോരായ്മ സംഭവിച്ചു. തൃശൂരില്‍ കെ. മുരളീധരന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സെന്റും രാജിവച്ചിരുന്നു.
അതേസമയം റിപ്പോര്‍ട്ടില്‍ പാളിച്ച ഉണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നല്ലാതെ ഒരാള്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ല.