ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ വന്‍ ഭൂചലനം. ജമ്മു കശ്മീര്‍, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പഞ്ചാബിലെ അമൃത്സറാണ് പ്രഭവ കേന്ദ്രമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. പ്രകമ്പനത്തെ തുടർന്ന് പലരും വീടുകളില്‍നിന്നു പുറത്തിറങ്ങി. എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു.
പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലും അഫ്ഗാനിസ്ഥാനിലെ തജിക്കിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാനില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തജിക്കിസ്ഥാനില്‍ 6.3 ഉം രേഖപ്പെടുത്തി. അഫ്ഗാനിലെയും പാക്കിസ്ഥാനിലെയും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം തജിക്കിസ്ഥാനാണ്. ഭൂകമ്പ ബാധിത മേഖലയിലാണു പാക്കിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം.