തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി. മൂന്ന് പേരും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
നാവായിക്കുളം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ട് മാസത്തിനിടെ രോഗബാധിതരുടെ എണ്ണം 14 ആയി.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് രോഗബാധ വ്യാപിക്കാന്‍ കാരണമെന്നാണ് ആക്ഷേപം. അത്യപൂര്‍വമായി മാത്രം കാണപ്പെടുന്ന രോഗം കേരളത്തില്‍ സ്ഥിരമാവുകയാണ്. ലോകത്താകെ 381 പേര്‍ക്ക് മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. 97 ശതമാനം മരണനിരക്കുള്ള രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം.