ആലപ്പുഴയില്‍ വിനോദ സഞ്ചാരി മുങ്ങി മരിച്ചു

ആലപ്പുഴയില്‍ വിനോദ സഞ്ചാരി മുങ്ങി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ വിനോദ സഞ്ചാരി മുങ്ങി മരിച്ചു. തിരുന്നല്‍വേലി സ്വദേശി ജോസഫ് ഡിക്‌സന്‍ (58) ആണ് മരിച്ചത്. ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അപകടം.

ഒപ്പം ഉണ്ടായിരുന്നവര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിതാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കായലില്‍ വീണ ബിനിഷ അപകടങ്ങളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ചിത്തിര കായലില്‍ വെച്ചാണ് അപകടം ഉണ്ടായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.