അൻവറിനെതിരെ നടപടി കടുപ്പിച്ച് സിപിഎം; പിവിആർ നാച്ചുറോ പാർക്കിലെ തടയണ പൊളിക്കാൻ നീക്കം തുടങ്ങി

അൻവറിനെതിരെ നടപടി കടുപ്പിച്ച് സിപിഎം; പിവിആർ നാച്ചുറോ പാർക്കിലെ തടയണ പൊളിക്കാൻ നീക്കം തുടങ്ങി

മലപ്പുറം: മുഖ്യമന്ത്രിയെയും സർക്കാരിനെയും പരസ്യമായി വെല്ലുവിളിച്ചതോടെ പി. വി അന്‍വര്‍ എംഎല്‍എയ്‌ക്ക് കുരുക്ക് മുറുകുന്നു. പി. വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടികള്‍ തുടങ്ങി.

അനധികൃത തടയണ പൊളിച്ച് നീക്കാന്‍ റീ ടെണ്ടര്‍ ക്ഷണിക്കാന്‍ ഭരണ സമിതി യോഗം തീരുമാനിച്ചു. സിപിഐഎം നേതൃത്വത്തിലുള്ള പഞ്ചായത്താണ് കൂടരഞ്ഞി. തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് എട്ട് മാസമായിട്ടും നടപടി എടുത്തിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ തുടര്‍ച്ചയായി രംഗത്ത് വന്നതിന് പിന്നാലെ അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നടപടികള്‍ തുടരുകയാണ്. അനധികൃതമായി ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ അന്‍വറിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാനുള്ള നീക്കം പഞ്ചായത്ത് ശക്തമാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.