തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് പി.വി അന്‍വര്‍ എംഎല്‍എ.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിയുമായെത്തുന്ന സ്ത്രീകളുടെ നമ്പര്‍ വാങ്ങുകയും പിന്നീട് അവരെ വിളിച്ച് ശൃംഗാര ഭാവത്തില്‍ ഇടപെടുകയും ചെയ്യുന്നുവെന്ന ഗുരുതര ആരോപണവും അന്‍വര്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്‍കിയ പരാതിയിലുണ്ട്.
സാമ്പത്തിക തര്‍ക്കങ്ങളില്‍ ഇടനില നിന്ന് ലക്ഷങ്ങള്‍ തട്ടുന്നു. ചില കേസുകള്‍ ഒത്തു തീര്‍പ്പുണ്ടാക്കി കമ്മീഷന്‍ വാങ്ങും. സ്വര്‍ണക്കൊള്ളയിലും പി. ശശിക്ക് പങ്കുണ്ടെന്നതടക്കം നിരവധി ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
പ്രദേശിക നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ചാല്‍ തടയുകയും താന്‍ പറഞ്ഞോളാമെന്ന് പറഞ്ഞ് അവരെ തിരികെ അയക്കുകയും ചെയ്യുന്നു,
ആര്‍എസ്എസ്-കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ സ്വാധീനമുണ്ടന്നതടക്കം നിരവധി ആരോപണങ്ങളാണ് പി. ശശിക്കെതിരെ അന്‍വര്‍ പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലുണ്ട്.