എം.ആര്‍ അജിത് കുമാര്‍ തല്‍സ്ഥാനത്ത് തുടരുമോ എന്നതില്‍ തീരുമാനമാകും; അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നാളെ സമര്‍പ്പിക്കും

എം.ആര്‍ അജിത് കുമാര്‍ തല്‍സ്ഥാനത്ത് തുടരുമോ എന്നതില്‍ തീരുമാനമാകും; അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നാളെ സമര്‍പ്പിക്കും

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് നാളെ ഡിജിപി ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. അജിത് കുമാര്‍ സ്ഥാനത്ത് തുടരുമോയെന്ന കാര്യത്തില്‍ നാളെ അന്തിമ തീരുമാനം ഉണ്ടായേക്കും.

അതേസമയം എകെജി സെന്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ സമ്മേളനത്തിന് മുന്‍പായി അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്ന ആവശ്യം സിപിഐ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.

പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം രൂപീകരിച്ചിരുന്നു. അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ പദവിയില്‍ നിന്ന് മാറ്റാം എന്നാണ് മുഖ്യമന്ത്രിയെടുത്ത നിലപാട്. അതേ നിലാപാട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മാധ്യമങ്ങളോട് പറഞ്ഞത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.