കോഴിക്കോട്: താമരശേരി ചുരത്തില്‍ വരും ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം. ചുരത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ മാസം ഏഴ് മുതല്‍ 11 വരെ ഭാര വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.
ദേശീയ പാത 755 ന്റെ ഭാഗമായ കോഴിക്കോട്-കൊല്ലങ്ങല്‍ റോഡിലാണ് അറ്റകുറ്റ പണി. ഇതിന്റെ ഭാഗമായി ചുരത്തിലെ രണ്ട്, നാല് വളവുകളില്‍ താഴ്ന്നു പോയ ഇന്റര്‍ ലോക്ക് കട്ടകള്‍ ഉയര്‍ത്തുന്ന പ്രവൃത്തികള്‍ നടക്കും. ആറ്, ഏഴ്, എട്ട് വളവുകളിലെ കുഴി അടയ്ക്കലും ഈ ദിവസങ്ങളില്‍ നടക്കും.
ഏഴ് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ പകല്‍ സമയത്തായിരിക്കും നിയന്ത്രണമെന്ന് ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വ്യക്തമാക്കി. ആവശ്യമായ ഗതാഗത ക്രമീകരണങ്ങള്‍ നടത്താന്‍ താമരശേരി ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.