നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; പൂരം കലക്കലും പി.ആര്‍ വിവാദവും സഭയെ പ്രക്ഷുബ്ധമാക്കും

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; പൂരം കലക്കലും പി.ആര്‍ വിവാദവും സഭയെ പ്രക്ഷുബ്ധമാക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. തൃശൂര്‍പൂരം കലക്കലും എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെതിരേയുള്ള ആരോപണങ്ങളും സഭയെ പ്രക്ഷുബ്ധമാക്കും.

അതേസമയം വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം നക്ഷത്രചിഹ്നം ഇടാത്ത വിഭാഗത്തിലേക്ക് മാറ്റിയെന്ന പ്രതിപക്ഷ ആരോപണവും ഇടതുസ്വതന്ത്ര എം.എല്‍.എ ആയിരുന്ന പി.വി അന്‍വര്‍ സമ്പൂര്‍ണ സ്വതന്ത്രനായതുമൊക്കെ വിവാദങ്ങള്‍ക്ക് വഴിവെക്കും. കൂടാതെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പി.ആര്‍ വിവാദവും സഭയെ പ്രക്ഷുബ്ധമാക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.