കീരിക്കാടന്‍ ജോസിന് വിടചൊല്ലാനൊരുങ്ങി ജന്മനാട്; നടന്‍ മോഹന്‍ രാജിന്റെ സംസ്‌കാരം ഇന്ന്

 കീരിക്കാടന്‍ ജോസിന് വിടചൊല്ലാനൊരുങ്ങി ജന്മനാട്; നടന്‍ മോഹന്‍ രാജിന്റെ സംസ്‌കാരം ഇന്ന്

തിരുവനനന്തപുരം: അന്തരിച്ച പ്രമുഖ നടന്‍ മോഹന്‍ രാജിന്റെ സംസ്‌കാരം ഇന്ന് നടക്കും. തിരുവനനന്തപുരം കാഞ്ഞിരംകുളത്തെ തറവാട് വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം. ഇന്നലെ വൈകുന്നേരം മൂന്നോടെ ആയിരുന്നു മോഹന്‍ രാജിന്റെ അന്ത്യം.

മൂന്നാം മുറ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ രാജ് സിനിമയിലെത്തുന്നത്. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ മോഹന്‍ രാജ് 300 ലേറെ ചിത്രങ്ങളില്‍ വേഷമിട്ടുണ്ട്. ആറാംതമ്പുരാന്‍, ചെങ്കോല്‍, നരസിംഹം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധേയമായിരുന്നു.

സിനിമാ-സീരിയല്‍ താരവും നിര്‍മ്മാതാവുമായ ദിനേശ് പണിക്കരാണ് നടന്റെ വിയോഗ വാര്‍ത്ത സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച റോഷാക്ക് ആണ് അവസാന ചിത്രം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.