തിരുവനന്തപുരം: എഡിജിപി വിഷയത്തില്‍ സിപിഐയില്‍ ഭിന്നത. സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ബാബുവിനെതിരെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി.
സിപിഐക്ക് പാര്‍ട്ടി സെക്രട്ടറി കൂടാതെ മറ്റ് വക്താക്കള്‍ വേണ്ടെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. എഡിജിപി വിഷയത്തില്‍ പ്രകാശ് ബാബു നിലപാട് പറഞ്ഞതാണ് ബിനോയ് വിശ്വത്തെ ചൊടിപ്പിച്ചത്.
പാര്‍ട്ടി പത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനവുമായി ബന്ധപ്പെട്ടാണ് പുതിയ തര്‍ക്കമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി നിലപാട് പറഞ്ഞ ശേഷമാണ് ജനയുഗത്തില്‍ ലേഖനം എഴുതിയതെന്നാണ് പ്രകാശ് ബാബു പറയുന്നത്.
എഡിജിപി വിഷയത്തില്‍ ഉള്‍പ്പെടെ നേരത്തെ ബിനോയ് വിശ്വം പാര്‍ട്ടി മുഖപത്രത്തില്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ അദേഹം ഉറച്ചു നില്‍ക്കുകയായിരുന്നു.
ഇതിന് ശേഷമായിരുന്നു ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പ്രകാശ് ബാബുവിന്റെ ലേഖനം. എന്നാല്‍ ഇതിനെതിരെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ബിനോയ് വിശ്വം വിമര്‍ശനമുന്നയിച്ചത്. യോഗത്തില്‍ തന്നെ പ്രകാശ് ബാബു വിശദീകരണവും നല്‍കി.