കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യയ്ക്ക് പൊലീസ് നോട്ടീസ് നല്‍കി. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലാണ് നടപടി. വരുന്ന പതിനഞ്ചിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന് മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ടു നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നു പിടിച്ച് ചുംബിച്ചു എന്നായിരുന്നു നടിയുടെ പരാതി.
ടോയ്‌ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നുവെന്നാണ് അവര്‍ നല്‍കിയ പരാതിയിലുള്ളത്. അവിടെ നിന്ന് വേഗത്തില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ വന്ന് തിരുവനന്തപുരത്തെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചതായും നടിയുടെ പരാതിയിലുണ്ട്.
ആരോപണങ്ങള്‍ വ്യാജമാണെന്നായിരുന്നു ജയസൂര്യയുടെ പ്രതികരണം. പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും. അന്തിമ വിജയം സത്യത്തിന് ആയിരിക്കുമെന്നത് സുനിശ്ചിതമാണ്. നിരപരാധിത്വം തെളിയാന്‍ നിയമ പോരാട്ടം തുടരുമെന്നും അന്ന് ജയസൂര്യ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.