പുല്‍വാമ ഭീകരാക്രമണത്തിന് ഇന്നു രണ്ടു വയസ്; രക്തസാക്ഷികളായ ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

 പുല്‍വാമ ഭീകരാക്രമണത്തിന് ഇന്നു രണ്ടു വയസ്;  രക്തസാക്ഷികളായ ജവാന്മാര്‍ക്ക്  ആദരമര്‍പ്പിച്ച് രാജ്യം

കശ്മീര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്നു രണ്ടു വയസ്. 2019 ഫെബ്രുവരി 14-നായിരുന്നു രാജ്യം ഞെട്ടി വിറച്ച ആ കറുത്ത ദിനം. പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്ക്കു സമീപമായിരുന്നു ആക്രമണം.

ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദില്‍ അഹമ്മദ് ദര്‍ എന്ന ചാവേര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനികര്‍ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തില്‍ നാല്‍പത് സി.ആര്‍.പി.എഫ്. ജവാന്മാര്‍ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചത്.

78 വാഹനങ്ങളിലായി 2547 സി.ആര്‍.പി.എഫ്. ജവാന്മാര്‍ ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോകുമ്പോള്‍ ദേശീയപാതയില്‍ വെച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഇതിനു തിരിച്ചടിയായി ഫെബ്രുവരി 26-ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി. രാജ്യത്തിന്റെ ധീര ജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികളര്‍പ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.