നിയമസഭയിലെ പ്രതിഷേധം; നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് താക്കീത്

 നിയമസഭയിലെ പ്രതിഷേധം; നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് താക്കീത്

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി എം.എല്‍.എമാര്‍ പ്രതിഷേധിച്ച സംഭവത്തില്‍ നാല് പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് താക്കീത്. മാത്യു കുഴല്‍നാടന്‍, ഐ.സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണ് സ്പീക്കര്‍ താക്കീത് ചെയ്തത്. നടപടി ആവശ്യപ്പെട്ട് മന്ത്രി എം.ബി രാജേഷ് പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് താക്കീത്.

പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പ്രമേയം അവതരിപ്പിച്ച പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം.ബി രാജേഷ് സ്പീക്കര്‍ക്കെതിരായ പ്രതിഷേധം ചട്ടവിരുദ്ധവും മര്യാദയുടെ ലംഘനവുമാണെന്നും ആരോപിച്ചു. നാല് എംഎല്‍എമാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് എം.എല്‍എ മാരെ താക്കീത് ചെയ്തത്.

അതേസമയം മന്ത്രിയുടെ പ്രമേയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. ആദ്യമായി അല്ല സഭയില്‍ ഇത്തരം സംഭവമുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡയസില്‍ കയറി പ്രതിഷേധിച്ച എംഎല്‍എമാരെ തള്ളിപ്പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അടിയന്തര പ്രമേയം ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടാനാണ് പ്രതിഷേധം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.