തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ എഡിജിപി പി. വിജയനെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു. ഇന്റലിജന്‍സ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി. വിജയനെ നിയമിച്ചത്. ഇതുസംബന്ധിച്ച് ഇന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്‍പ് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി. വിജയന്‍. നിലവില്‍ പൊലീസ് അക്കാഡമി ഡയറക്ടറായിരുന്നു. പൊലീസ് അക്കാഡമി ഡയറക്ടറായി എറണാകുളം റേഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയുമായുള്ള യാത്രാ വിവരങ്ങള്‍ പുറത്തായത് പി. വിജയന്‍ വഴിയാണെന്ന് പറഞ്ഞ് അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു സസ്പെന്‍ഷന്‍. എന്നാല്‍ അജിത് കുമാറിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍ തള്ളിയതിന് പിന്നാലെ വിജയന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു.
1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയന്‍ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു. ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ചുമതലയും സ്റ്റുഡന്‍ഡ് കേഡറ്റ് ചുമതലയും വഹിച്ചിരുന്നു.