കോഴിക്കോട്: തിരുവമ്പാടി കാളിയം പുുഴയിലേക്ക് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ എഴ് പേരുടെ നില ഗുരുതരമാണ്. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുന്നു.
ആനക്കാംപൊയില്‍ സ്വദേശി ത്രേസ്യാമ്മ മാത്യൂ (63) ആണ് മരിച്ചത്. തിരുവമ്പാടി - ആനക്കാംപൊയില്‍ റൂട്ടിലാണ് അപകടം. തിരുവമ്പാടിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസ് കലുങ്കില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കേളജ് അടക്കം വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. അമ്പതോളം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസിന്റെ മുന്‍ഭാഗം വെള്ളത്തിലേക്ക് കുത്തി നില്‍ക്കുകയാണ്. ആളുകള്‍ വെള്ളത്തില്‍ വീണുപോയിട്ടുണ്ടോ എന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. അപകട കാരണം എന്താണെന്ന് അറിവായിട്ടില്ല. പാലത്തിന്റെ കൈവരികള്‍ നേരത്തേ തകര്‍ന്ന നിലയിലായിരുന്നു.