കൊച്ചി: ചലച്ചിത്ര നടന്‍ ടി.പി മാധവന്‍ അന്തരിച്ചു. 88 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രിക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.
എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവനില്‍ വിശ്രമം നയിക്കുകയായിരുന്നു അദേഹം. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ എ.എം.എം.എയുടെ സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നി നിലളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1975 ല്‍ പുറത്തിറങ്ങിയ രാഗമാണ് ആദ്യ സിനിമ. അറന്നൂറോളം സിനിമകളില്‍ ചെറുതും വലതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ടി.പി മാധവന്‍.