ഇടുക്കി: സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്.എം.വൈ.എം) സംസ്ഥാനതല പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും യുവ നസ്രാണി സംഗമവും നവംബര്‍ മൂന്നിന് ഇടുക്കി രൂപതയിലെ കാല്‍വരി മൗണ്ടില്‍ നടക്കും.
രൂപതാ പ്രസിഡന്റുമാരുടെ സംയുക്ത യോഗത്തിന്റേതാണ് തീരുമാനം. സമ്മേളന നഗരിയിലേക്ക് കൊടിമര ജാഥയായി കാഞ്ഞിരപ്പള്ളി രൂപതയില്‍ നിന്നും ഛായാചിത്ര പ്രയാണമായി കോട്ടയം അതിരൂപതയില്‍ നിന്നും പതാക വഹിച്ച് കോതമംഗലം രൂപതയില്‍ നിന്നും തുടങ്ങുന്ന യാത്രകള്‍ എത്തിച്ചേരുന്ന ഇടുക്കിയില്‍ പതാക ഉയര്‍ത്തി പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്യും.
ബിഷപ്പുമാര്‍, ജനപ്രതിനിധികള്‍, വൈദികര്‍,സന്യാസിനികള്‍ എന്നിവരും എസ്.എം.വൈ.എമ്മിന്റെ സംസ്ഥാന, രൂപത, മേഖല, യൂണിറ്റ് തല യുവജന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലക്‌സ് തോമസ് പുളിമൂട്ടില്‍ അറിയിച്ചു.