കോട്ടയം: കേരളത്തെ പൂര്‍ണമായും മാലിന്യ വിമുക്തമാക്കാന്‍ കഴിയണമെന്നും അതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം താല്‍പര്യമെടുക്കണമെന്നും കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ്.
ഇതു സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ഒരു കാര്യം പൊതുസ്ഥലത്ത് ഒരു മലിന വസ്തുക്കളും ആരും നിക്ഷേപിക്കുവാന്‍ പാടില്ല എന്നുള്ളതാണ്. പൊതുവേ എല്ലാവര്‍ക്കും ഇത് അറിയാമെങ്കിലും പലരും അപ്രകാരം ചെയ്യുന്നില്ലെന്നും അദേഹം പറഞ്ഞു.
ആളുകളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് ഇക്കാര്യത്തില്‍ ഏറ്റവും കാര്യക്ഷമമായി ചെയ്യാനുള്ളത്. അതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കണം.
സര്‍ക്കാര്‍ മാത്രമല്ല, പൊതുസ്ഥാപനങ്ങള്‍ പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജനങ്ങളുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കൂടാതെ ഓരോ വ്യക്തിക്കും നമ്മുടെ പരിസരം മാലിന്യ മുക്തമാക്കാന്‍ ഉത്തരവാദിത്വമുണ്ടെന്നും പി.സി തോമസ് പറഞ്ഞു.