കൊച്ചി: കൊച്ചി രൂപതയുടെ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പിലിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു.
ആലപ്പുഴ രൂപതാധ്യക്ഷനായി തുടര്‍ന്നുകൊണ്ട് അദ്ദേഹം പുതിയ ചുമതല വഹിക്കുും. പുതിയ വികാരി ജനറലായി റവ. മോണ്‍. ഷൈജു പരിയാത്തുശേരിയെയും നിയമിച്ചു.
എഴുപത്തഞ്ച് വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് കൊച്ചി രൂപതയുടെ മുന്‍ അധ്യക്ഷന്‍ ഡോ. ജോസഫ് കരിയില്‍ സമര്‍പ്പിച്ച രാജി കത്തിന് കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ അംഗീകാരം നല്‍കിയിരുന്നു.