തിരുവനന്തപുരം: വാരാന്ത്യ ഇടവേളക്ക് ശേഷം നിയമസഭാ ഇന്ന് വീണ്ടും ചേരും. പ്രതിപക്ഷം മുണ്ടക്കൈ, ചൂരല്‍മല ദുരന്തം സഭയില്‍ ഉന്നയിക്കും. പ്രദേശത്തെ പുനരധിവാസം വൈകുന്നതും കേന്ദ്ര സഹായം ലഭിക്കാത്തതും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്‍കും.
കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദങ്ങളും ചര്‍ച്ചയാവും. ഇതിനുപുറമേ ഗവര്‍ണര്‍ സര്‍ക്കാര്‍ പോരും, മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തതും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചേക്കും. നാളെ നിയമസഭാ അനിശ്ചിത കാലത്തേക്ക് പിരിയും.