കൊച്ചി: മുന്‍ ഭാര്യയെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. തന്റെ മകളെക്കുറിച്ച് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങളാണ് അറസ്റ്റിന് വഴിവച്ചതെന്നാണ് വിവരം. മുന്‍ ഭാര്യയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് ഇന്ന് പുലര്‍ച്ചെ പാലാരിവട്ടത്തെ വീട്ടിലെത്തിയാണ് ബാലയെ അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിക്ക് പുറമേ ബാലനീതി വകുപ്പനുസരിച്ചും നടനെതിരെ കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജരായ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസില്‍ പ്രതികളാണ്.
മകള്‍ സമൂഹമാധ്യമത്തില്‍ ബാല്ക്കെതിരെ പോസ്റ്റ് ചെയ്ത വീഡിയോയാണ് മുന്‍ഭാര്യയും ബാലയും തമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്.