ബംഗളൂര്: സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ മാണ്ഡ്യാ രൂപതയുടെ ആതിഥേയത്തില്‍ കമീലിയന്‍ പാസ്റ്ററല്‍ ഹെല്‍ത്ത് സെന്ററില്‍ വച്ച് പ്രഥമ നാഷണല്‍ യുവജന സംഗമം നടത്തപ്പെട്ടു.
ഗോരഖ്പൂര്‍, തക്കലൈ, ഷംഷാബാദ്, പാലാ, സാഗര്‍, കല്യാണ്‍, ബല്‍ത്തങ്ങാടി, തൃശൂര്‍, ഛാന്ദ, സത്ന, രാജ്‌ഘോട്ട്, അദിലാബാദ്, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഇടുക്കി, രാമനാഥപുരം, ജഗദല്‍ പൂര്‍, കോട്ടയം, കോതമംഗലം, മാണ്ഡ്യ എന്നീ രൂപതകളില്‍ നുന്നള്ള പ്രതിനിധികള്‍ ഒക്ടോബര്‍ 11, 12, 13 തിയകളില്‍ നടത്തപ്പെട്ട ത്രിദിന ക്യാമ്പില്‍ പങ്കെടുത്തു. സിറോമലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ അധ്യക്ഷതയിലും മാണ്ഡ്യ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ സാനിധ്യത്തിലുമാണ് യുവജന സംഗമം നടന്നത്.
മാണ്ഡ്യ ചാന്‍സിലര്‍ റവ. ഫാ. ജോമോന്‍ കോലഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ജേക്കബ് ചക്കാത്ര, എസ്.എം.വൈ.എം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ സാം സണ്ണി, ആനിമേറ്റര്‍ സി. ജിന്‍സി എം.എസ്.എം.ഐ, മാണ്ഡ്യ എസ്.എം.വൈ.എം ഡയറക്ടര്‍ സി. റാണി ടോം എസ്.എം.എസ്, പ്രസിഡന്റ് ഡാനിയേല്‍ ഫ്രാന്‍സിസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് പ്രഥമ നാഷണല്‍ യുവജന സംഗമം നടത്തപ്പെട്ടത്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തത്താലും സംഘടനാ ചര്‍ച്ചകളിലുള്ള ഭാഗഥേയത്താലും നാഷണല്‍ മീറ്റ് ശ്രദ്ധേയമായി.