നിപ സംശയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

 നിപ സംശയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിരീക്ഷണത്തില്‍

കോട്ടയം: നിപ സംശയത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളെ പ്രവേശിപ്പിച്ചു. സമീപ ജില്ലയില്‍ നിന്നാണ് ഇന്നലെ രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ മേഖലയിലാണ് രോഗി ഉള്ളത്.

രോഗം ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്. ഇന്ന് ഫലം ലഭിച്ചേക്കും. രണ്ടാഴ്ച മുന്‍പ് നിപ, മങ്കിപോക്സ് സംശയത്തില്‍ രണ്ട് പേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനയില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.