കൽപ്പറ്റ : വയനാട്ടിൽ എൽ ഡി എഫ് സ്ഥാനാർഥിയായി സിപിഐ നേതാവ് സത്യൻ മൊകേരി മത്സരിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാർഥി തീരുമാനം ധാരണ ആയത്. വയനാട്ടിൽ സുപരിചിതനാണ് സത്യൻ മൊകേരി. ഉച്ചയ്ക്ക് ശേഷം നടക്കുന്ന സിപിഐ കൗൺസിൽ യോഗത്തിന് ശേഷം സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളെ കാണും.
സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്.
യുഡിഎഫ് സ്ഥാനാർഥിയായി പ്രിയങ്കാ ഗാന്ധിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ സ്ഥാനാർഥിയെ കൂടിയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകൾ ഇവിടെ പരിഗണനയിലുണ്ട്.