യാചക മുക്ത നഗരമാകാനൊരുങ്ങി മുംബൈ

യാചക മുക്ത നഗരമാകാനൊരുങ്ങി മുംബൈ

മുംബൈ: മുംബൈ നഗരം യാചക മുക്തമാകുന്നു. നഗരത്തില്‍ യാചിക്കുന്നവരെ കണ്ടാല്‍ ഉടനെ അവരെ കോവിഡ് പരിശോധന നടത്തിയതിന് ശേഷം ചെമ്പൂരിലെ സ്‌പെഷ്യല്‍ ഹോമിലേക്ക് മാറ്റാന്‍ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും നിര്‍ദേശം നല്‍കി കഴിഞ്ഞു. പോലീസ് ജോയിന്റ് കമ്മീഷണര്‍ വിശ്വാസ് നഗ്രേ പട്ടീലിന്റെ നിര്‍ദേശപ്രകാരമാണ് നഗരത്തെ യാചക മുക്തമാക്കാന്‍ മുംബൈ പോലീസ് ആരംഭിച്ചിരിക്കുന്നത്.

യാചകരെ കണ്ടെത്തി പിടികൂടാനായി കോടതിയില്‍ നിന്ന് അനുമതിയും ഇവർ നേടിയിട്ടുണ്ട്. കുട്ടികളെ നിര്‍ബന്ധിച്ച്‌ യാചാകരാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരം ഒരു നടപടിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാൽ ഇതിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.