ജമ്മുകാശ്മീരിലെ ശ്രീ നഗറിനു സമീപം വീണ്ടും ഭീകരാക്രമണം

ജമ്മുകാശ്മീരിലെ ശ്രീ നഗറിനു സമീപം വീണ്ടും ഭീകരാക്രമണം

ജമ്മു കാശ്മീർ: ഇന്ത്യൻ സൈനികർക്ക് നേരെ തീവ്രവാദി ആക്രമണം. രണ്ട് ജവാന്മാർ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീവ്രവാദികൾക്കായി തെരച്ചിൽ തുടരുന്നു. ദേശീയപാതയിൽ ദിവസേന സൈനികർ നടത്തുന്ന പട്രോളിങ്ങിനിടെ തീവ്രവാദികൾ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സി ആർ പി എഫും  കാശ്മീർ പോലീസും തീവ്രവാദികൾക്കായി ഈ മേഖലയിൽ പരിശോധന തുടരുന്നു. കഴിഞ്ഞ കുറെ മാസങ്ങളിലായി ഈ മേഖലകളിൽ തീവ്രവാദി ആക്രമണങ്ങൾ പലയിടത്തായി നടന്നുവരികയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.