ഇന്ധനവില കുതിച്ചുയരുന്നു

ഇന്ധനവില കുതിച്ചുയരുന്നു

തിരുവനന്തപുരം: തുടര്‍ച്ചയായി ഒന്‍പതാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91 കടന്നു. ഡീസലിന് 85 കഴിഞ്ഞു. കൊച്ചിയില്‍ ഡീസല്‍ വില 84 കടന്നു. പെട്രോള്‍ ലിറ്ററിന് 89. 56 രൂപയാണ് ഇന്നത്തെ വില.

ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന് 89 രൂപ 29 പൈസയാണ് വില. ഡീസല്‍ വില 79 രൂപ 70 പൈസ. പെട്രോളിന് മുപ്പത് പൈസയും ഡീസലിന് 35 പൈസയുമാണ് ഡല്‍ഹിയില്‍ കൂടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.