പാലക്കാട്: ചെറുപുഷ്പ മിഷന്‍ലീഗ് കേരള സംസ്ഥാന കലോത്സവം 'സര്‍ഗദീപ്തി 24' നവംബര്‍ ഒന്‍പതിന് ശനിയാഴ്ച രാവിലെ 9.00 മുതല്‍ പാലക്കാട് മുണ്ടൂര്‍ യുവക്ഷേത്ര കോളജില്‍വച്ച് നടത്തപ്പെടും. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നും എത്തുന്ന ആയിരത്തോളം മത്സരാര്‍ത്ഥികള്‍ സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കും.
പാലക്കാട് രൂപത ആതിഥേയത്വം വഹിക്കുന്ന പ്രേഷിത കലാമേള പാലക്കാട് രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്യും. പ്രസംഗം, സംഗീതം, ബൈബിള്‍ പാരായണം, ബൈബിള്‍ ക്വിസ് എന്നി ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി ഏഴ് സ്റ്റേജുകളിലായാണ് മത്സരം നടക്കുക.
മത്സരാനന്തരം നടത്തുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍വച്ച് പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ വിജയികള്‍ക്ക് ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്യും.
കലോത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായില്‍, പ്രസിഡന്റ് രഞ്ജിത്ത് മുതുകാട്ടില്‍, സെക്രട്ടറി ജെയ്‌സണ്‍ പുളിച്ചു മാക്കല്‍, ജനറല്‍ ഓര്‍ഗനൈസര്‍ തോമസ് അടുപ്പുകല്ലുങ്കല്‍, ബെന്നി മുത്തനാട്ട്, ബേബി പ്ലാശേരി എന്നിവര്‍ അറിയിച്ചു.