ദില്ലി: ഹത്റാസിൽ ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. ഈ സംഭവവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് കോടതി കേസ് കേള്‍ക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യം ആകാംക്ഷയോടെ നോക്കുന്ന കേസാണ് നാളെ സുപ്രീംകോടതി പരിഗണിക്കുക. സത്യമാ ദുബെ ആണ് പൊതുതാൽപര്യ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. നിലവിലെ പ്രതികൂല സാഹചര്യത്തില്‍ നടപടികൾ എല്ലാം ഉത്തര്‍പ്രദേശിനു പുറത്ത് നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട ഈ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് പൊതുതാൽപ്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഉത്തർപ്രദേശ് സർക്കാരിനെ അപകീർത്തിപ്പെടുത്തുവാനുള്ള ഗൂഢാലോചനയയി ചിത്രീകരിച്ച് പോലീസ് എഫ് ആർ രജിസ്റ്റർ ചെയ്ത സമയത്താണ് വിധി വരുന്നത് എന്നതാണ് ഈ വിധിയുടെ പ്രാധാന്യം.