ഉന്നാവ്: യു.പിയിലെ ഉന്നാവിൽ രണ്ട് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പതിമൂന്നും പതിനാറും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കാലുകളും കൈകളും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പുല്ല് പറിക്കാനായി പോയ പെൺകുട്ടികളെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ പാടത്ത് നിന്ന് കണ്ടെത്തിയത്.
പെണ്‍കുട്ടികളില്‍ വിഷം ഉള്ളില്‍ ചെന്നതായാണ് പ്രാഥമിക നിഗമനം. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ മൂന്നാമത്തെ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.