മസ്‌കറ്റില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

മസ്‌കറ്റില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

മസ്‌കറ്റ് സിറ്റി: മസ്‌കറ്റില്‍ നേരിയ ഭൂചലനം. ഗവര്‍ണറേറ്റിലെ അല്‍ അമേറാത്തിലെ വിലായത്തില്‍ ഇന്ന് രാവിലെ 11: 06 നാണ് റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മസ്‌കറ്റ് നഗരത്തില്‍ നിന്ന് ഏകദേശം എട്ട് കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണെന്നാണ് വിലയിരുത്തല്‍. അല്‍ അമേറാത്ത് പ്രദേശത്തിന്റെ ചില ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.