ഗള്‍ഫ് അടക്കം 51 ഇടങ്ങളിലേക്ക് പുതിയ സര്‍വീസ്; സേവനം വിപുലപ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഗള്‍ഫ് അടക്കം 51 ഇടങ്ങളിലേക്ക് പുതിയ സര്‍വീസ്; സേവനം വിപുലപ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി: ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് പുതിയ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചിയില്‍ നിന്നും ഭുവനേശ്വറിലേക്കുള്ള പുതിയ സര്‍വീസ് ജനുവരി മൂന്നിന് ആരംഭിക്കും. കൊച്ചി-തിരുവനന്തപുരം റൂട്ടിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുതിയ വിമാന സര്‍വീസിന് തുടക്കമിട്ടിട്ടുണ്ട്.

ഡിസംബര്‍ 20 മുതല്‍ ബാങ്കോക്കിലേക്കും പുതിയ വിമാന സര്‍വീസ് ആരംഭിക്കും. പുനെ, സൂററ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.