പുനരധിവാസത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല: ദുരന്ത ബാധിതര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി

പുനരധിവാസത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല: ദുരന്ത ബാധിതര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി

മാനന്തവാടി: പ്രളയ ബാധിതരായ വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ദുരന്ത ബാധിതര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മാനന്തവാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പുനരധിവാസത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല. ദുരന്തം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ പ്രവര്‍ത്തകരും ഒരുമിച്ച് നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വന്യജീവി സംഘര്‍ഷം, രാത്രിയാത്ര നിരോധനം, ആദിവാസി മേഖലകളിലെ പ്രശ്‌നം എല്ലാം പരിഹരിക്കപ്പെടണം. വയനാടിന്റെ വിനോദ സഞ്ചാര മേഖല, കാര്‍ഷിക വൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്‌ക്കെല്ലാം മുന്‍ഗണന നല്‍കുമെന്നും പ്രിയങ്ക വ്യക്തമാക്കി. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കഠിനമായി പ്രയത്നിക്കാനാണ് പോകുന്നതെന്ന് വണ്ടൂരില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നു.

രാത്രി യാത്രാ പ്രശ്നവും വന്യജീവി പ്രശ്നങ്ങളും തനിക്ക് അറിയാം. പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കേണ്ടതുണ്ട്. ബിജെപി വിഭജനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ ഐക്യത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.